Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPG Group

ഐ​​പി​​ജി ഗ്രൂ​​പ്പി​​ന് മ​​ൾ​​ട്ടി-​​മി​​ല്യ​​ണ്‍ ഡോ​​ള​​ർ ഫ​​ണ്ടിം​​ഗ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ല​​ങ്ക പ്രീ​​മി​​യ​​ർ ലീ​​ഗി​​ന്‍റെ പ്രൊ​​മോ​​ട്ട​​ർ​​മാ​​രാ​​യ ഇ​​ന്നൊ​​വേ​​റ്റീ​​വ് പ്രൊ​​ഡ​​ക്ഷ​​ൻ ഗ്രൂ​​പ്പി​​ന് വ​​ന്പ​​ൻ സാ​​ന്പ​​ത്തി​​ക പി​​ന്തു​​ണ ല​​ഭി​​ച്ചു. യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ലി​​സ്റ്റ​​ഡ് ക​​ന്പ​​നി​​യു​​മാ​​യി ചേ​​ർ​​ന്നാ​​ണ് ഐ​​പി​​ജി മ​​ൾ​​ട്ടി-​​മി​​ല്യ​​ണ്‍ ഡോ​​ള​​ർ ഫ​​ണ്ടിം​​ഗ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പു​​തി​​യ ഫ​​ണ്ടിം​​ഗും പ​​ങ്കാ​​ളി​​ത്ത​​വും ലീ​​ഗി​​ന്‍റെ ആ​​ഗോ​​ള വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​നും മി​​ക​​ച്ച സാ​​ന്പ​​ത്തി​​ക സ​​മാ​​ഹ​​ര​​ണ​​ത്തി​​നും ഡി​​ജി​​റ്റ​​ൽ ന​​വീ​​ക​​ര​​ണ​​ത്തി​​നും വ​​ഴി​​യൊ​​രു​​ക്കും.

എ​​ൻ​​എ​​എ​​സ്ഡി​​എ​​ക്യു​​യി​​ൽ ലി​​സ്റ്റ് ചെ​​യ്തി​​ട്ടു​​ള്ള യു​​ജി​​ആ​​ർ​​ഒ പ്ലാ​​റ്റ്ഫോ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യ ഫ്ളാ​​ഷ് സ്പോ​​ർ​​ട്സ് & മീ​​ഡി​​യ​​യു​​മാ​​യി ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ ഓ​​ഹ​​രി ല​​യ​​നം ഐ​​പി​​ജി ഇ​​തി​​ന​​കം പൂ​​ർ​​ത്തി​​യാ​​ക്കി. ഈ ​​പു​​തി​​യ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ ല​​ങ്ക പ്രീ​​മി​​യ​​ർ ലീ​​ഗ് കൂ​​ടു​​ത​​ൽ മി​​ക​​ച്ച​​താ​​ക്കു​​ന്ന​​തി​​നാ​​യി അ​​ടു​​ത്ത ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഐ​​പി​​ജി 20 മി​​ല്യ​​ൺ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കും. ല​​ങ്ക പ്രീ​​മി​​യ​​ർ ലീ​​ഗി​​ന്‍റെ ബൗ​​ദ്ധി​​ക സ്വ​​ത്ത​​വ​​കാ​​ശം ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​നാ​​ണെ​​ങ്കി​​ലും ഇ​​തി​​ന്‍റെ എ​​ക്സ്ക്ലൂ​​സീ​​വ് കൊ​​മേ​​ഴ്സ്യ​​ൽ, മീ​​ഡി​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഐ​​പി​​ജി​​ക്കാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.

ല​​ങ്ക പ്രീ​​മി​​യ​​ർ ലീ​​ഗി​​ന് പു​​റ​​മെ മ​​ലേ​​ഷ്യ, സിം​​ബാ​​ബ്‌വേ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ടി20 ​​ലീ​​ഗു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ദീ​​ർ​​ഘ​​കാ​​ല എ​​ക്സ്ക്ലൂ​​സീ​​വ് ക​​രാ​​റു​​ക​​ളും ഐ​​പി​​ജി ഗ്രൂ​​പ്പി​​നു​​ണ്ട്. അ​​തി​​വേ​​ഗം വ​​ള​​രു​​ന്ന ഈ ​​പു​​തി​​യ ക്രി​​ക്ക​​റ്റ് വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യം വ്യാ​​പി​​പ്പി​​ക്കാ​​ൻ ഐ​​പി​​ജി​​യും നി​​ക്ഷേ​​പ​​ക​​രും ല​​ക്ഷ്യ​​മി​​ടു​​ന്നു. ബ്രോ​​ഡ്കാ​​സ്റ്റ് പ്രൊ​​ഡ​​ക്ഷ​​ൻ 4കെ ​​നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​നും, ലീ​​ഗു​​ക​​ളി​​ലു​​ട​​നീ​​ള​​മു​​ള്ള സ്പോ​​ണ്‍​സ​​ർ​​ഷി​​പ് വ​​രു​​മാ​​നം കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നും പു​​തി​​യ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്നു.

Latest News

Corehub Up